Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Archbishop Raphael Thattil

ഇ​എ​സ്എ​യി​ൽ പ​രാ​തി​ക​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്നു; സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലെ അ​വ്യ​ക്ത​ത ആ​ശ​ങ്കാ​ജ​ന​കം: മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്

കൊ​ച്ചി: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല (ഇ​എ​സ്എ) സം​ബ​ന്ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഏ​ഴാ​മ​ത്തെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 25ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ, ഇ​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും ഭൂ​പ​ട​ങ്ങ​ളും ത​യാ​റാ​ക്കി ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന ഇ​എ​സ്എ നി​ർ​ണ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ​ഴി മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ദ്യ​ത്തെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ വീ​ഴ്ച​ക​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത് എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. 2026 ജൂ​ലൈ 27ന് ​പു​റ​ത്തി​റ​ക്കി​യ ഏ​ഴാ​മ​ത്തെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9,993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ഇ​എ​സ്എ​യാ​യി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു. അ​തി​നാ​ൽ​ത​ന്നെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഇ​എ​സ്എ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ​രാ​തി ന​ൽ​കാ​നാ​വും വി​ധം വി​ല്ലേ​ജ്ത​ല ജി​യോ കോ-​ഓ​ഡി​നേ​റ്റ് മാ​പ്പു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. മ​ല​യാ​ള ഭാ​ഷ​യി​ൽ ക​ര​ടു വി​ജ്ഞാ​പ​നം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.

131 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളും ടൗ​ൺ​ഷി​പ്പു​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. വ​നം വ​കു​പ്പി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ന​മേ​ഖ​ല​യെ​യും സം​ര​ക്ഷി​ത മേ​ഖ​ല​ക​ളെ​യും മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ​യും ജ​ന​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ഇ​എ​സ്എ​യു​ടെ മാ​പ്പും കൃ​ത്യ​മാ​യ വി​സ്തീ​ർ​ണ​വും ഉ​ൾ​പ്പ​ടെ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്ക​ണം.

2014 മാ​ർ​ച്ച് 10 മു​ത​ൽ ഇ​എ​സ്എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴു ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ഉ​മ്മ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച​തു​വ​ഴി ക​ട​ന്നു​കൂ​ടി​യ ഈ ​ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ളി​ലെ തെ​റ്റ് എ​ന്തു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തി​രു​ത്തി ന​ല്കാ​ൻ സാ​ധി​ക്കാ​തെ പോ​യി എ​ന്ന​തും ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

131 വി​ല്ലേ​ജു​ക​ളു​ടെ ആ​കെ വി​സ്തീ​ർ​ണം 129000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു. അ​തി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വ​രു​ന്ന ആ​കെ റ​വ​ന്യൂ ഭൂ​മി​യു​ടെ വി​സ്തൃ​തി ഈ 131 ​വി​ല്ലേ​ജു​ക​ളി​ൽ 3000 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മേ വ​രു​ന്നു​ള്ളൂ എ​ന്നാ​ണ് ഉ​മ്മ​ൻ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് കാ​ണി​ക്കു​ന്ന​ത്. ഇ​ത് സം​ഭ​വി​ച്ച​ത് ഈ ​വി​ല്ലേ​ജു​ക​ളി​ലെ റ​വ​ന്യൂ ഭൂ​മി​യെ വ​ന​ഭൂ​മി​യാ​യി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ഉ​മ്മ​ൻ ക​മ്മി​റ്റി ന​ൽ​കി​യ​തു​കൊ​ണ്ടാ​ണ്. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്തി ന​ല്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

ഉ​മ്മ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ച് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും വി​വി​ധ ജ​ന​കീ​യ​സം​ഘ​ട​ന​ക​ളെ​യും​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച ചെ​യ്തു പു​തി​യ റി​പ്പോ​ർ​ട്ടും ശി​പാ​ർ​ശ​ക​ളും ത​യാ​റാ​ക്ക​ണം. വ​ന​ഭൂ​മി​യും സം​ര​ക്ഷി​ത മേ​ഖ​ല​ക​ളും​മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ളു​ടെ ജി​യോ കോ​ഡി​നേ​റ്റ് മാ​പ്പും കൃ​ത്യ​മാ​യ ഏ​രി​യ​യും ഉ​ൾ​പ​പെ​ടു​ന്ന ഒ​രു റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ല്ല എ​ന്ന​റി​യു​ന്നു. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ങ്ങ​ളാ​യി മ​തി​യാ​യ രേ​ഖ​ക​ൾ ഉ​ള്ള ത​ങ്ങ​ളു​ടെ ഭൂ​മി​യെ സം​ബ​ന്ധി​ച്ച ജ​ന​ങ്ങ​ളു​ടെ അ​വ​സാ​നി​ക്കാ​ത്ത ആ​ശ​ങ്ക​യും ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ലും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ലും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​എ​സ്എ ക​ര​ടു വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന റി​പ്പോ​ർ​ട്ട് 98 വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 8590 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ ഇ​എ​സ് എ ​ഏ​രി​യ ആ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​യാ​റാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ പ​തി​പ്പ് ത​ന്നെ​യാ​ണി​ത് എ​ന്നു​വേ​ണം ക​രു​താ​ൻ. ഈ ​വി​ല്ലേ​ജു​ക​ളി​ലെ ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​വു​ന്ന ഫോ​റ​സ്റ്റ്/ സം​ര​ക്ഷി​ത മേ​ഖ​ല എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ഭൂ​മി വ​നം​വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ അ​നു​സ​രി​ച്ച് ഏ​ഴാ​യി​ര​ത്തി​ൽ താ​ഴെ ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്.

ഉ​മ്മ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​റ്റി​യ തെ​റ്റാ​ണ് 9107 ച​തു​ര​ശ്ര മീ​റ്റ​ർ ഫോ​റ​സ്റ്റ് 123 വി​ല്ലേ​ജു​ക​ളി​ൽ എ​ന്നു​ള്ള​ത്. ഈ ​തെ​റ്റാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള ഇ ​പ്പോ​ഴ​ത്തെ 98 വി​ല്ലേ​ജു​ക​ളി​ലെ ഫോ​റ​സ്റ്റും സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളും മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന 8590 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ ഇ​എ​സ്എ എ​ന്ന ക​ണ​ക്കും അ​തി​നാ​ൽ ത​ന്നെ തെ​റ്റാ​ണ്. ഈ ​റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നം വ​ന്നാ​ൽ നി​ല​വി​ൽ 98 വി​ല്ലേ​ജു​ക​ളി​ൽ ഉ​ള്ള 7,000 ൽ ​താ​ഴെ ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ ഫോ​റ​സ്റ്റ് ക​ഴി​ച്ച് ബാ​ക്കി വ​രു​ന്ന 1600ല​ധി​കം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഈ ​വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും വ​ന​ഭൂ​മി​യാ​യി ക​ണ്ടെ​ത്തേ​ണ്ടി വ​രും. അ​ങ്ങ​നെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഭൂ​മി​യി​ൽ വ​ന നി​യ​മം ബാ​ധ​ക​മാ​കു​ന്ന ഒ​രു സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കാം.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണ്. അ​തോ​ടൊ​പ്പം, മ​തി​യാ​യ രേ​ഖ​ക​ളോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ക​യും കൃ​ഷി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വും പാ​ർ​പ്പി​ട​ങ്ങ​ളും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ജ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി കാ​ണാ​തെ, സു​സ്ഥി​ര​വി​ക​സ​ന​ത്തി​ന്‍റെ കേ​ന്ദ്ര​സ്ഥാ​ന​ത്ത് മ​നു​ഷ്യ​നെ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up